ബെംഗളൂരു: ബംഗളുരുവിൽ മലയാളി യുവതി മരിച്ച നിലയിൽ. കണ്ണൂർ കൂത്തുപറമ്പ് പാച്ചപ്പൊയ്ക അനാമികയിൽ മലപ്പിലായി മനോഹരന്റെയും വി.കാഞ്ചനയുടെയും മകൾ വി.അനഘയെ (25) ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുമ്പാട് കൂളിബസാർ സ്വദേശി എം ടി.ഷരീഷിന്റെ ഭാര്യയാണ്. ഞായറാഴ്ച വൈകിട്ടാണ് അനഘയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നു ഷരീഷ് പൊലീസിനോടു പറഞ്ഞു. 11 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.

മരണ വിവരം അറിഞ്ഞ് അനഘയുടെയും ഷരീഷിന്റെയും അച്ഛനമ്മമാർ ഇന്നലെ ബെംഗളൂരുവിൽ എത്തി. സൂര്യനഗർ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നു പാച്ചപ്പൊയ്കയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം രാവിലെ 8ന് പന്തക്കപ്പാറ പ്രശാന്തി വൈദ്യുത ശ്മശാനത്തിൽ. സഹോദരൻ: അഖിൽ.