കൊൽക്കത്ത: കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കർഷകരുടെ പ്രശ്‌നങ്ങളിൽ ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ പാസാക്കിയ കർഷിക വിരുദ്ധ നിയമങ്ങൾ എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായും രാജ്യവ്യാപകമായും പ്രക്ഷോഭത്തിനിറങ്ങുമെന്ന് മമതാ ബാനർജി ട്വീറ്റ് ചെയ്തു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസ് യോഗം ചേരുമെന്നും മമത അറിയിച്ചു. കേന്ദ്ര സർക്കാർ പൊതുമേഖലെയെ വിൽക്കുകയാണെന്നും സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.