കണ്ണൂർ:കെ സുധാകരൻ കെ പി സി സി പ്രസിഡന്റായ ശേഷം ആദ്യം ലക്ഷ്യം വച്ചത് തന്നെയാണെന്ന് മമ്പറം ദിവാകരൻ. തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെന്ത്പറഞ്ഞാലും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും പുറത്ത് പോകില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു കെ .മുരളീധരൻ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തന്നെ വിളിച്ചിട്ടില്ല.തന്റെ മകളെ സത്യം ചെയ്തു കൊണ്ടു തനിക്ക് പറയാൻ കഴിയും. തന്നെ അകാരണമായാണ് തന്നെ പാർട്ടിയിൽപുറത്താക്കിയത്.

ആര് പറഞ്ഞാലും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും പുറത്ത് പോകില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു. തന്റെ വിയർപ്പും ചോരയും കൊടുത്ത് വളർത്തിയതാണ്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി. ചങ്കിലെ ചോര കൊടുത്തും ഇന്ദിരാഗാന്ധി ആശുപത്രി സംരക്ഷിക്കും.
ചെത്തുകാരൻ കുടുംബമാണ് എന്റെയും അതിൽ അഭിമാനം കൊള്ളുന്നുവെന്നും മമ്പറം ദിവാകരൻ പറഞ്ഞു.