കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ കർണാടക മദ്യവേട്ട മാരുതി വാനിൽ കടത്തുകയായിരുന്ന 406 ലിറ്റർ കർണാടക മദ്യമാണ് പിടികൂടിയത്.നഗരത്തിലെ പുതിയ തെരുവിനടുത്തെ പൊടിക്കുണ്ടിൽ വച്ചാണ് 406 ലിറ്റർ കർണാടക മദ്യവുമായി പുഴാതി നീരൊഴുക്കുംചാൽ സ്വദേശി കെ.അനിൽകുമാറിനെ പിടികൂടിയത്.ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച മാരുതി ഓമ്‌നി വാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പതിനൊന്ന് ചാക്കുകളിൽ നിറച്ചു വെച്ച നിലയിലായിരുന്നു മദ്യം. 724 കുപ്പി മദ്യമാണ് ഇയാൾ കടത്തിയത്. റെയ്ഡിന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.സുദേവൻ പ്രിവന്റീവ് ഓഫിസർമാരായ വി.പി സിജിൽ, കെ.ഷ ജിത്ത്, ടി.ബഷീർ എന്നിവർ നേതൃത്വം നൽകി.