കായംകുളം: കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. നിരവധി കേസിലെ പ്രതിയായ കായംകുളം ദേശത്തിനകം സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷംനാദ് ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഏഴിനാണ് കായംകുളം കാപ്പിൽ സ്വദേശി പ്രറ്റി പ്രഹ്ലാദനെ വീടിന് സമീപം വെച്ച് ഷംനാദ് കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രറ്റി പ്രഹ്ലാദൻ ചികിത്സയിലാണ്.

പ്രദേശത്ത് കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതാണ് ആക്രമിക്കാൻ കാരണം. കഞ്ചാവ്, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷംനാദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.