മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 51 കാരൻ അറസ്റ്റിൽ. അന്ധേരി ഈസ്റ്റ് മേഖലയിൽ ആണ് സംഭവം നടന്നത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരവും കേസെടുത്തായി മുംബൈ പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ വീടിനടുത്താണ് പ്രതിയും താമസിക്കുന്നത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി ലൈംഗിക ചൂഷണത്തിനരയാക്കിയത്. കുറച്ച് ദിവസങ്ങളായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ചൈതന്യ പറഞ്ഞു.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ സംശയം തോന്നി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് അമ്മ പെൺകുട്ടിയുമായി സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ ഉടനെ തന്നെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.