തിരുനാവായ: ലോറി നന്നാക്കുന്നതിനിടെ ഇലക്ട്രിക് വർക്ക് ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. തിരുനാവായയിലെ പെട്രോൾ പമ്പിന് സമീപത്തെ ഇലക്ട്രിക് വർക്ക്ഷോപ്പിലെ ജീവനക്കാരനായ പുറത്തൂർ എടക്കനാട് പുളിയക്കാവിൽ പ്രകാശന്റെ മകൻ ആകാശ്(18) ആണ് മരിച്ചത്. ലോറി നന്നാക്കുന്നതിനിടയിൽ അബദ്ധത്തിൽ സ്റ്റാർട്ടായി മുന്നോട്ട് നീങ്ങുകയും ആകാശ് അപകടത്തിൽപ്പെടുകയുമായിരുന്നു. ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങിയാണ് യുവാവ് മരിച്ചത്.

ഒരാഴ്ച മുമ്പാണ് ജോലിക്കെത്തിയത്. അപകടം നടന്ന ഉടനെ കൊടക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി മൊർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.