കേളകം: വനത്തിന് സമീപത്തുള്ള നീർചാലിൽ വെള്ളം തിരിക്കാൻ പോയ മധ്യവയസ്‌കനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേളകം വെള്ളൂന്നി കണ്ടംതോട് മേലെ കോളനിക്ക് സമീപം താമസിക്കുന്ന കുഞ്ചാൽ മാത്യു(44 ) എന്ന ബാബുവാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേമാണ്മാത്യു വെള്ളം തിരിക്കാൻ പോയതെന്നാണ് സംശയിക്കുന്നത്. നീർചാലിലെ വെള്ളക്കെട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

സഹോദരൻ കുഞ്ഞുമോൻ നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മാത്യുവും സഹോദരൻ കുഞ്ഞുമോനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. കേളകം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.