വളപട്ടണം:അഴീക്കോട് വായിപ്പറമ്പിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ നിന്നുംകണ്ടെത്തി. 22 ന് പുലർച്ചെ അഴീക്കോട് വായിപ്പറമ്പിൽ നിന്നും കാണാതായ പ്രസൂൺ കീക്രോടത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. യുവാവിനെ കാണാതായതു മുതൽ വളപട്ടണം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് നാട്ടുകാരും പൊലീസും ആളെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും മറ്റും ഊർജ്ജിതമായ തെരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 7:30 ഓടെ സമീപത്തുള്ള വീട്ടുകിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ച് മൃതദേഹം പുറത്തെടുത്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയച്ചു. അച്ഛൻ സുരേന്ദ്രൻ,അമ്മ പ്രസീത, സഹോദരി വൃന്ദ.