നേമം: വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ അന്തിയൂർക്കോണം പ്ലാവിള പുത്തൻവീട്ടിൽ സാജൻ (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കും ഞായറാഴ്ച പുലർച്ചെ അഞ്ച് മണിക്കും ഇടയിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. അവിവാഹിതനാണ്. സഹോദരൻ: ബിനു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.