മീററ്റ്: തനിക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാത്ത ഭാര്യയെയും അമ്മായി അമ്മയെയും വെടിവച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ മീററ്റിലുള്ള ഗംഗോ തഹ്‌സിലിലെ അലംപുര ഗ്രാമത്തിലാണ് സംഭവം. മുഹസിൻ എന്നായാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ ഭാര്യ റുക്സാനയേയും ഇവരുടെ അമ്മയേയും ഇയാൾ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഒരു വർഷം മുൻപ് ഇയാൾ ഭാര്യയെ തലാഖ് ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് വഴങ്ങാതിരുന്നതിനെ തുടർന്നാണ് യുവാവിന്റെ പ്രകോപനം.

കഴിഞ്ഞവർഷമാണ് മുഹസിൻ റുക്‌സാനെയെ മൊഴി ചൊല്ലിയത്. ഇതിനെതിരെ ഭാര്യ പൊലീസിൽ കേസ് നൽകിയിരുന്നു. ഇതിന് പിന്നാലെ റുക്‌സാന അമ്മയോടൊപ്പമാണ് താമിസിച്ചിരുന്നത്. ഇതിനിടെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റുക്‌സാനെയെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് വീട്ടിലെത്തിയ ഇയാൾ വെടിയുതിർക്കുകയായിരുന്നു.