ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം സിസോദിയ ട്വിറ്ററിലൂടയാണ് അറിയിച്ചത്. തനിക്ക് ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് സിസോദിയ ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ തനിക്ക് പനിയോ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടോ ഇല്ല, ഉടൻ സുഖം പ്രാപിക്കുമെന്നാണ് കരുതുന്നത്. നിങ്ങളുടെ അനുഗ്രഹങ്ങളോടെ വൈകാതെ ജോലിയിൽ തിരിച്ചെത്താനാവുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.