കൊച്ചി: നടി മഞ്ജു വാര്യരുടെ ഉറ്റ സുഹൃത്തുക്കളാണ് ഗീതു മോഹൻദാസും സംയുക്ത വർമ്മയും. തന്റെ പ്രിയ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. 'സുഹൃത്തുക്കൾ എന്നെന്നേക്കുമായി, എന്തും നേരിടുന്നു' എന്ന ക്യാപ്ക്ഷനോട് കൂടിയാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ മൂന്ന് പേരുടെയും സൂഹൃദ് ബന്ധത്തെ കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഗീതു മോഹൻദാസും ഇതേ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ചതുർമുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യരിന്റെ ചിത്രം. പ്രജേഷ് സെൻ ചിത്രമായ മേരി ആവാസ് സുനോ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന മഞ്ജുവിന്റെ സിനിമ. ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. മഞ്ജുവും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്.