കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ. മുരുകൻ എന്ന പേരിൽ അറിയപ്പെട്ട ഗൗതം ആണ് പിടിയിലായത്. എൻഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2016ൽ ആയുധ പരിശീശിലനത്തിൽ ഇയാൾ പങ്കാളിയായിരുന്നെന്നും പൊലീസ് പറയുന്നു.

പാപ്പിനിശേരിയിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഏറെക്കാലമായി ഇയാൾ ഇവിടെ ഒളിവിൽ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ എൻഐഎ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്.

എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുരുകൻ പ്രതിയാണ്. ആയുധ പരീശീലനം നൽകിയെന്നാണ് ഇയാളുടെ പേരിലുള്ള കേസ്. ഇപ്പോൾ ഇയാൾ മാവോയിസ്റ്റ് സംഘടനയുടെ സന്ദേശവാഹകൻ എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മുരുകന്റെ കൂട്ടാളികളായ രണ്ടുപേർ പിടിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.