ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ ഇ്ന്ത്യയുടെ ഒരു മെഡൽ പ്രതീക്ഷ കൂടി അവസാനിച്ചു. ഒളിമ്പിക്‌സ് ബോക്‌സിഗിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന മേരി കോം പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി. കൊളംബിയൻ താരം ലൊറെന വലസിയുമായുള്ള പോരാട്ടത്തിൽ 3-2നാണ് മേരി തോറ്റത്. കടുത്ത പോരാട്ടമാണ് മേരി കാഴ്‌ച്ചവെച്ചത്. 51 കിലോഗ്രാം ഫ്ളൈവെയ്റ്റിലായിരുന്നു തോൽവി. 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ താരമാണ് ലോറെന.

രണ്ട് അമ്മമാരാണ് ഇന്ന് ഇടിക്കൂട്ടിൽ ഏറ്റമുട്ടിയത്. 38കാരിയായ ഇന്ത്യയുടെ മേരി കോം ഒരു വളർത്തുപുത്രിയുടെ അടക്കം നാല് മക്കളുടെ അമ്മയാണ്. 32 വയസുകാരി കൊളംബിയൻ താരം ഒരു കുട്ടിയുടെ അമ്മയുമാണ്. ലൊറെന കഴിഞ്ഞ പ്രാവിശ്യത്തെ റിയോ ഒളിമ്പിക്‌സിൽ ബോക്‌സിങിൽ വെങ്കലം നേടിയിരുന്നു. 2019 ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം നേടിയിരുന്നു.

ആറ് പ്രാവിശ്യം ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ മേരി 2021 ലണ്ടൻ ഒളിമ്പിക്‌സിൽ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുള്ള താരങ്ങളിൽ പ്രധാനിയാണ് മേരി പുറത്തായതോടെ ഇനി വലിയ പ്രതീക്ഷകൾ ഇന്ത്യക്കില്ല. വനിതകളുടെ 48 കിലോ ഫ്‌ളൈ വെയ്റ്റ് വിഭാഗത്തിലെ ആദ്യ മത്സരത്തിൽ ഡൊമിനിക്കൻ താരം മിഗ്വലിന ഗാർഷ്യ ഹെർണാണ്ടിസിനെ തകർത്താണി പ്രീ-ക്വാർട്ടറിലേക്ക് പ്രവേശനം നേടിയത്.

മേരി കോമിന്റെ അവസാന ഒളിമ്പിക്‌സാണ് ഇക്കുറ. മേരികോം ആറുവട്ടം ലോകചാമ്പ്യനായിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ്.

നേരത്തെ സതീഷ് കുമാറും പൂജാ റാണിയും ലവ്ലിന ബോർഗോഹെയ്നും ബോക്സിങ് ക്വാർട്ടറിലെത്തിയിരുന്നു. ഇന്നു രാവിലെ നടന്ന പുരുഷന്മാരുടെ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ സതീഷ് ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1ന് തകർത്തു.