കോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പള്ളി ഏറ്റെടുക്കണെമെന്നും കോടതി നിർദേശിച്ചു.

ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ സിആർ പി എഫിനെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സി ആർ പി എഫ് പള്ളിപ്പുറം ക്യാമ്പിനാകും ചുമതല. കോടതിയുത്തരവ് എഎസ്ജി , സിആർപിഎഫിനെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിധി പുറത്തുവന്നതോടെ പള്ളി വിശ്വാസികൾ കടുത്ത ആശങ്കയിലായിരിക്കുകയാണ്.

മുമ്പ് പല തവണ പള്ളിയേറ്റെടുക്കാൻ പൊലീസ് എത്തിയെങ്കിലും വിശ്വാസികളുടെ പ്രതിരോധത്തെ ലക്ഷ്യം പൂർത്തിയാക്കാനാവാതെ മടങ്ങുകയായിരുന്നു. ഓർത്തഡോക്‌സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ നൽകിയ ഹർജിയിലാണ് പള്ളി ഏറ്റെടുക്കാൻ കോടതി ഉത്തരവായിട്ടുള്ളത്.