ഉമ്മുൽഖുവൈൻ: യുഎഇയിലെ ഉമ്മുൽഖുവൈനിൽ ഒരു ഫാക്ടറിയിൽ വൻ അഗ്‌നിബാധ. ഉമ്മുൽ തൗബ് വ്യവസായ മേഖലയിലെ ഒരു ടയർ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉമ്മുൽഖുവൈനിൽ നിന്നുള്ള അഗ്‌നിശമനസേന അംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.