ടി മീര മിഥുനെതിരേ പരോക്ഷ വിമർശനവുമായി നടിയും ബിജെപി. നേതാവുമായ ഖുശ്‌ബു സുന്ദർ. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഖുശ്‌ബു സുന്ദർ യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപെട്ടത്.

ബിജെപിയുടെ വേൽയാത്രയിൽ പങ്കെടുക്കാൻ കടലൂരിലേക്കുള്ള യാത്രയ്ക്കിടെ ഖുഷ്ബു സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നു. അപകടം വ്യാജമാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് നടിയും മോഡലുമായ മീര മിഥുൻ. മീരയുടെ പേരെടുത്ത് പറയാതെയായിരുന്നു ഖുശ്‌ബുവിന്റെ ആക്രമണം

ഒരു വ്യക്തി, ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തമായി തീർന്ന അവർ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ നാടകം കളിക്കുകയാണ്. ഇപ്പോൾ എന്റെ ശ്രദ്ധ നേടാൻ പ്രയത്‌നിക്കുന്നു. എന്തു ചെയ്യും- ഖുശ്‌ബു കുറിച്ചു.

ഇതിന് മറുപടിയായി മീര കുറിച്ചതിങ്ങനെ:-

ഞാനൊരു ദുരന്തമായിരുന്നെങ്കിൽ ഒരാളും എന്നെക്കുറിച്ച് ഒന്നും പറയില്ല. നിങ്ങളെ ഉണ്ടാക്കിയെടുത്ത മാഫിയ, അതെ കോളിവുഡിനറിയാം ഞാൻ ദുരന്തമാണോ സൃഷ്ടികർത്താവാണോ എന്ന്. കൂടാതെ എനിക്കുള്ള ടി.ആർ.പി. ഒരു തെളിവ് കൂടിയാണ്. അതുകൊണ്ട് നിങ്ങളുടെ വാദം തെറ്റാണ്.

എനിക്ക് നിങ്ങളുടെ ശ്രദ്ധ വേണ്ട. ഞാൻ സത്യം ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും പറയും. ഇവിടെയുള്ള എല്ലാവരുടെയും കപടമുഖം ഞാൻ പുറത്തുകൊണ്ടുവരും. സത്യത്തിൽ നിങ്ങളാൽ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാൻ ഇവിടെ ചെയ്യുന്നത്. ഞാൻ നാടകം കളിക്കാറില്ല. സത്യം കയപ്പേറിയതാണ്- മീര മറ്റൊരു ട്വീറ്റിൽ കുറിച്ചു.