ന്യൂയോർക്ക്: ഫോബ്‌സ് മാസികയുടെ സമ്പന്ന ഫുട്‌ബോൾ താരങ്ങളുടെ പട്ടികയിൽ ഒന്നാമനായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സ് മാസികയുടെ ഈ വർഷത്തെ പട്ടികയിലാണ് മെസ്സി ഒന്നാമതെത്തിയത്.

പ്രതിഫലവും പരസ്യ വരുമാനവും ചേർത്ത് മെസ്സിയുടെ ഈ വർഷത്തെ സമ്പാദ്യം 12.6 കോടി യുഎസ് ഡോളറാണ്, അതായത് ഏകദേശം 927 കോടി രൂപ. ഈ വർഷം റൊണാൾഡോയുടെ വരുമാനം 11.7 യുഎസ് ഡോളറാണ് (860 കോടി രൂപ). ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറും കിലിയൻ എംബപെയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

സ്ഥാനം, താരം, പ്രതിഫലം, പരസ്യ വരുമാനം, വാർഷിക സമ്പാദ്യം എന്ന ക്രമത്തിൽ:

1. ലയണൽ മെസ്സി - 677 കോടി - 250 കോടി - 927 കോടി
2. ക്രിസ്റ്റ്യാനോ റൊണാൾഡോ - 515 കോടി - 345 കോടി - 860 കോടി
3. നെയ്മർ - 574 കോടി - 132 കോടി - 706 കോടി
4. കിലിയൻ എംബപെ - 206 കോടി - 103 കോടി - 309 കോടി
5. മുഹമ്മദ് സലാ - 176 കോടി - 95 കോടി - 271 കോടി
6. പോൾ പോഗ്ബ - 206 കോടി - 44 കോടി - 250 കോടി
7. ആന്റോയ്ൻ ഗ്രീസ്മാൻ - 206 കോടി - 36 കോടി - 242 കോടി
8. ഗാരെത് ബെയ്ൽ - 169 കോടി - 44 കോടി - 213 കോടി
9. റോബർട്ട് ലെവൻഡോവ്‌സ്‌കി - 177 കോടി - 29 കോടി - 206 കോടി
10. ഡേവിഡ് ഡി ഹിയ - 177 കോടി - 22 കോടി - 199 കോടി