കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഏഴാം സെമസ്റ്റർ ബിഎച്ച്എം (2017 അഡ്‌മിഷൻ- റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 23 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ ഒൻപതുവരെയും 525 രൂപ പിഴയോടെ ജൂലൈ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 13 വരെയും അപേക്ഷിക്കാം.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ നാലാം സെമസ്റ്റർ എംഎ പ്രോഗ്രാംസ് ഇൻ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് (റഗുലർ) പരീക്ഷകൾ ജൂലൈ 19 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 12 വരെയും 525 രൂപ പിഴയോടെ ജൂലൈ 14 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 15 വരെയും അപേക്ഷിക്കാം.