നടി മിയ ജോർജ്ജും ആഷ്‌വിനും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് ഉച്ച കഴിഞ്ഞ് 2.30നായിരുന്നു വിവാഹച്ചടങ്ങുകൾ. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് ആഷ്‌വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ. മിയയുടെ അമ്മ മിനി ആയിരുന്നു മാട്രിമോണിയൽ സൈറ്റിലൂടെ ആഷ്‌വിനെ വരനായി കണ്ടെത്തിയത്.

ഫുൾ സ്ലീവ് ​ഗൗണായിരുന്നു മിയയ‌ുടെ വിവാഹവേഷം. നിറയെ ത്രെഡ് വർക്കുകളോടെയുള്ള ഹൈനെക്ക് ​ഗൗണിൽ താരം അതിസുന്ദരിയായിരുന്നു. ലേബലമാണ് താരത്തിന്റെ വിവാഹ​ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. മാസ്ക് അണിഞ്ഞാണ് മിയയും അഷ്വിനും പള്ളിയിൽ എത്തിയത്. വിവാഹത്തലേന്ന് മിയയുടെ വീട്ടിൽ നടന്ന മധുരംവെപ്പ് ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡിസൈനർ ബ്ലൗസിൽ കസവുസാരിയുടുത്ത് ട്രെഡീഷണൽ ലുക്കിലാണ് താരം എത്തിയത്.