മുൻ പോൺ താരവും മോഡലും നടിയുമായ മിയ ഖലീഫ വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങിയ വാർത്ത സൈബർ ഇടത്തിൽ വലിയ പ്രചരണം നേടിയിരുന്നു. ഒരു വർഷം മാത്രം നീണ്ട ദാമ്പത്യമാണ് മിയ അവസാനിപ്പിക്കുന്നത്. സൈബർഇടത്തിൽ നിരവധി ആരാധകരുള്ള നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്വീഡിഷ് ഷെഫായ റോബർട്ട് സാൻഡ്ബെർഗാണ് മിയയുടെ ഭർത്താവ്. കഴിഞ്ഞ ജൂൺ പത്തിനായിരുന്നു ഇരുവരുടേയും വിവാഹം

ഒരു വർഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും മിയ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു. തങ്ങൾ എല്ലായ്‌പ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തങ്ങളുടെ വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണുള്ളത്. യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണെന്നും വെവ്വേറെ ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവ വഴി തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മിയ കുറിപ്പിൽ പറയുന്നു.

പോൺ താരമായാണ് മിയ ലോക ശ്രദ്ധ നേടുന്നത്. ഐഎസ് ഭീഷണിയെത്തുടർന്നാണ് മിയ പോൺ രംഗത്തുനിന്നും പിൻവാങ്ങിയത്. പോൺ സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴും താരത്തിന് ലോകം മുഴുവൻ ആരാധകരുണ്ട്.

വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ മിയ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. കൂടാതെ ഒരു അഡൾട് വിഡിയോയിൽ മിയ ഹിജാബ് ധരിച്ചു വന്നതും വിമർശനങ്ങളുയർത്തിയിരുന്നു. തന്റെ വിഡിയോയെക്കാൾ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാൽതന്നെ താൻ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്.