ഇടുക്കി: ചിത്തിരപുരം പവർഹൗസിന് സമീപം 54-കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ. തിരുനൽവേലി സ്വദേശി സൗന്ദരരാജനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷമായി സൗദിയിൽ ജോലിയിലായിരുന്ന ഇദ്ദേഹം ഭാര്യാമാതാവിന്റെ മരണത്തെ തുടർന്ന് ഭാര്യ നിർമ്മലയുടെ വീട്ടിൽ എത്തിയത് രണ്ട് ദിവസം മുൻപാണ്.

ഇന്ന് രാവിലെ ഒൻപതരയോടെ പവർ ഹൗസിന് സമീപമുള്ള കടയിൽ പോകാൻ ഇറങ്ങിയ സൗന്ദരരാജനെ ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പത്ത് മീറ്ററോളം താഴെ റോഡിൽ മരിച്ചുകിടക്കുകയായിരുന്നു. സമീപത്തെ കശുമാവ് വൈദ്യുത ലൈനിലേക്ക് വീണുകിടപ്പുണ്ട്. ഇതിൽ നിന്നും ഷോക്ക് ഏറ്റതായിരിക്കാം മരണ കാരണം എന്നാണ് നിഗമനം.