കൊച്ചി: മഞ്ഞപ്രയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയിൽ. കൊൽക്കത്ത സ്വദേശി അമൃത റോയി (30) നെയാണ് കാലടി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച പകലാണ് സംഭവം.

മദ്യപിച്ചെത്തിയ ഇയാൾ അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് വീട്ടമ്മയുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മക്കൾ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. പൊലീസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ കെ.കെ ഷബാബ്, സതീഷ് കുമാർ, ഉണ്ണികൃഷ്ണൻ, ജോയി എസ്, സി.പി. ഒ .ജയന്തി, രജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.