മുംബൈ: മെട്രോമാൻ ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്ത് മഹാരാഷട്ര കോൺഗ്രസ് നേതാവ് മിലിന്ദ് ഡിയോറ. ഇ. ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ട്വിറ്ററിൽ ഡിയോറ പ്രതികരിച്ചത്.

'സജീവ രാഷ്ട്രീയത്തിലേക്കുള്ള ഇ ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാൻ ബിജെപി അനുയായി ആകണമെന്നില്ല. തികഞ്ഞ പ്രൊഫഷണലും രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറുമാണ് അദ്ദേഹം. ശ്രീധരൻ ഇന്ത്യയുടേതാണ്. അദ്ദേഹത്തെ പോലുള്ളവരെ നമ്മുടെ രാഷ്ട്രത്തിന് ഇനിയും ആവശ്യമുണ്ട്.'- എന്നാണ് ഡിയോറ ട്വീറ്റ് ചെയ്്തത്

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരൻ പാർട്ടിയിൽ ചേരുന്നുവെന്ന് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേരുമെന്ന കാര്യം ഇ. ശ്രീധരൻ സ്ഥിരീകരിച്ചത്. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ശ്രീധരൻ പറഞ്ഞു.