ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സിആർപിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചന.

അനന്തനാഗ് ജില്ലയിൽ ഷാൽഗുൽ വനത്തിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ടുകൾ. കശ്മീർ പൊലീസും സൈന്യവും ചേർന്നാണ് ഭീകരരെ അമർച്ച ചെയ്യാനുള്ള തെരച്ചിൽ നടത്തുന്നത്.

അതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. സുരക്ഷാ സേന തിരിച്ചടിച്ചപ്പോഴാണ് നാലു ഭീകരർ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കൂടുതൽ ഭീകരർ ഉണ്ടെന്നാണ് നിഗമനം. അതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.