തിരുവല്ല: മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. തിരുവല്ല ബൈപ്പാസിൽ ചിലങ്ക ജങ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. ഇടുക്കിയിലേക്ക് പോകുന്ന വഴിയാണ് അപകടം.

തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ വന്നതോടെ എതിർവശത്ത് നിന്നും വന്ന മന്ത്രിയുടെ കാർ അപകടം ഒഴിവാക്കാനായി ശ്രമിച്ചതോടെ, തൊട്ടടുത്തുള്ള മതിലിൽ ഇടിക്കുകയായിരുന്നു.

വാഹനത്തിന്റെ മുൻഭാഗം തകർന്നു. മന്ത്രിക്ക് പരിക്കില്ല. മന്ത്രിയെ ഉടൻതന്നെ തിരുവല്ല ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. മന്ത്രിയുടെ ഗൺമാന് നേരിയ പരിക്കുണ്ട്.