കൊച്ചി : വി ഫോർ കൊച്ചിക്കും വൈറ്റില പാലത്തിനെതിരെ പ്രചരണം നടത്തിയവർക്കുമെതി രെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.വൈറ്റില പാലത്തിൽ കയറിയാൽ ലോറികൾ മെട്രോ പാലത്തിൽ തട്ടുമെന്ന് ചിലർ പ്രചരിപ്പിച്ചു. അത്ര കൊഞ്ഞാണ ന്മാരാണോ എഞ്ചിനിയർമാർ. അത്തരത്തിൽ പ്രചരിപ്പിച്ചവരാണ് കൊഞ്ഞാണന്മാരെന്ന് പൊതുമ രാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസം ഗത്തിലായിരുന്നു മന്ത്രിയുടെ വിമർശനം.

പാലം പണി പൂർത്തിയായാൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ രണ്ട് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. ഒന്ന് പാലം പണി പൂർത്തിയായി എന്നുള്ളത്. ഇത് വെറും കടലാസിൽ എഴുതി തന്നാൽ പോരാ. സർട്ടിഫൈഡ് ചെയ്ത് തരണം. പാലം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് പിഡബ്ലി യുഡി ഉദ്യോഗസ്ഥർ പരിശോധിച്ച് കമ്മീഷൻ ചെയ്യാൻ യോഗ്യമാണെന്ന സർട്ടിഫിക്കറ്റും നൽ കണം. ഈ രണ്ടു സർട്ടിഫിക്കറ്റും ലഭിക്കാതെ ഒരു പാലവും 2015 ന് ശേഷം ഉദ്ഘാടനം ചെയ്തിട്ടില്ല മന്ത്രി പറഞ്ഞു.

പാലത്തിനെതിരെ പ്രചരിപ്പിക്കുന്നവർക്ക് മുഖമില്ല. നാണമില്ല. അവരെ അറസ്റ്റ് ചെയ്താൽ പറയും ഞങ്ങളല്ല ഇത് ചെയ്തതെന്ന്. ഭീരുക്കളെപ്പോലെ ഒളിച്ചോടുകയാണ്. ധാർമ്മികതയില്ലാത്തവർ. പ്രൊഫഷണൽ ക്രിമിനൽ മാഫിയകൾ. കൊച്ചിയിൽ മാത്രമുള്ള സംഘം. അവർ നിങ്ങളുടെ തലയ്ക്ക് മീതേ പാറിപ്പറക്കാൻ ശ്രമിക്കുകയാണ്. പക്ഷെ നടക്കില്ലെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ അവരെ മൈൻഡ് ചെയ്യുന്നില്ല. അവർ പിന്തിരിയണമെന്നാണ് പറയാനുള്ളത്. ഒരു സർക്കാരി നോടും ഇങ്ങനെ ചെയ്യാൻ പാടില്ല. വേറെ ജില്ലകളിലൊന്നും ഇത്തരത്തിലില്ല. അവരെ പ്രോൽസാ ഹിപ്പിക്കാൻ മാധ്യമങ്ങളും അമിതമായ പ്രാധാന്യം നൽകുന്നുണ്ടോയെന്ന് ചിന്തിക്കണം. ചില മാധ്യമങ്ങളിൽ പാലം പണി പൂർത്തിയായിട്ടും ഉദ്ഘാടനം ചെയ്യാതെ വെച്ചു താമസിപ്പിക്കുന്നു എന്ന് ആക്ഷേപം ഉയർന്നു. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവർ മുഖ്യമന്ത്രി പറഞ്ഞതു പോലെ നാടിന്റെ ശത്രുക്കളാണ്. നിർമ്മാണ വേലയുടെ വിരോധികളാണ്. പാലം പാലാരിവട്ടം പോലെ അപകടത്തിലാകണമെന്ന് ആഗ്രഹിക്കുന്ന വഞ്ചകരാണെന്നും മന്ത്രി തുറന്നടിച്ചു.

കമ്മീഷനിങ് സർട്ടിഫിക്കറ്റ് തന്നത് ജനുവരി അഞ്ചിനാണ്. ദേശീയ പാത അഥോറിറ്റി വിഭാഗം പാലം ഒമ്പതാം തീയതി ഉദ്ഘാടനം ചെയ്യാമെന്ന് കാണിച്ച് എട്ടാം തീയതിയാണ് സർട്ടിഫിക്കറ്റ് തന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം ചെയ്തത് എന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലത്തിലെ നാട മുറിച്ചാണ് മന്ത്രി സുധാകരൻ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്.