ബറേലി: ബലാത്സംഗ ശ്രമം ചെറുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് ടെറസിൽ നിന്ന് വലിച്ചെറിഞ്ഞു. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ടെറസിൽ നിന്ന് വലിച്ചെറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒടിവ് സംഭവിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. പ്രതിക്കെതിരെ ഐപിസി 354, 323, 325, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.