കോട്ടയം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിൽ കടുത്ത ഭിന്നത. ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്ന സതീശന്റെ പ്രസ്താവനക്കെതിരെ ലീഗ് പരസ്യമായി രംഗത്തുവന്നതോടെയാണ് പ്രശ്‌നം വഷളായത്. മുസ്ലിം സമുദായത്തിന് നഷ്ടം ഉണ്ടായിട്ടില്ല. നിലവിൽ സ്‌കോളർഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടം ഉണ്ടായിട്ടില്ലെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായി എന്ന് തന്റെ പേരിൽ വാർത്തയുണ്ട്. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ല. ആ വാർത്ത വാസ്തവവിരുദ്ധമാണ്.

മുസ്ലിം, പരിവർത്തിത ക്രിസ്ത്യൻ, ലത്തീൻ ക്രിസ്ത്യൻ എന്നീ മൂന്നു വിഭാഗങ്ങൾക്കാണ് സ്‌കോളർഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നത്. അവരുടെ നിലവിലുള്ള സ്‌കോളർഷിപ്പുകൾ നിലനിർത്തുമെന്നാണ് മന്ത്രിസഭാ തീരുമാനം എന്നാണ് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. നഷ്ടം ഉണ്ടായെന്ന വാർത്ത തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു. നിലവിലുള്ള സ്‌കോളർഷിപ്പ് കുറയ്ക്കാത്തതിനെ സ്വാഗതം ചെയ്യുന്നു. ഹൈക്കോടതി വിധിപ്രകാരം മറ്റു സമുദായങ്ങളെക്കുടി ആനുപാതികമായി സ്‌കോളർഷിപ്പ് കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെയും അംഗീകരിക്കുന്നു. മുസ്ലിം ലീഗ് ഉന്നയിച്ച പരാതി സർക്കാർ പരിഗണിക്കണം. ലീഗിന്റെ അഭിപ്രായം യുഡിഎഫ് ചർച്ച ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.

എന്നാൽ സതീശന്റെ നിലപാടിനെതിരെ മുസലിംലീഗ് രംഗത്തെത്തി. എന്നാൽ സതീശന്റെ വാദത്തെ പൂർണമായി തള്ളി ലീഗ് രംഗത്ത്. വി.ഡി.സതീശന്റെ നിലപാട് സതീശനോട് ചോദിക്കണമെന്ന് കെ.പി.എ.മജീദ് പ്രതികരിച്ചു. യുഡിഎഫ് പറഞ്ഞ നിർദേശമല്ല സർക്കാർ പ്രഖ്യാപിച്ചത്. മറ്റു സമുദായങ്ങൾക്കായി വേറെ പദ്ധതി വേണമെന്നാണ് ലീഗ് നിലപാട്. സച്ചാർ, പാലോളി കമ്മിറ്റികളുടെ ശുപാർശ കുഴിച്ചുമൂടിയെന്നും മജീദും പ്രതികരിച്ചു.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം മാറ്റിയ ഹൈക്കോടതി വിധിയോടെ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായിട്ടില്ലെന്നാണ് വി.ഡി.സതീശൻ പറയുന്നതെങ്കിൽ അതു തെറ്റാണെന്നും അനുപാതം എടുത്തു കളയുന്നതോടെ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നിയമിക്കപ്പെട്ട സച്ചാർ കമ്മീഷൻ ശുപാർശയാണ് ഇല്ലാതായത് എന്നത് വലിയ നഷട്മാണെന്നും ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ 80:20 അനുപാതം നിശ്ചയിച്ചത് വി എസ് സർക്കാരാണ്. അതും തെറ്റും അനീതിയുമാണ് നൂറ് ശതമാനം മുസ്ലിം വിദ്യാർത്ഥികൾക്ക് നൽകേണ്ട സ്‌കോളർഷിപ്പാണ് ഇത്. അതിനെയാണ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി വിഭജിച്ച് നൽകിയത്. അതാണ് കോടതി ഇടപെട്ട് തള്ളിയതും. തെറ്റുകൾ തിരുത്തി സ്‌കോളർഷിപ്പ് പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാണ്. അക്കാര്യം മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് സാധിച്ചോ എന്നറിയില്ല. സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ ഒരു ശുപാർശയും കേരളത്തിൽ നടക്കില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യം തിരിച്ചറിയാൻ സർക്കാരും പ്രതിപക്ഷനേതാവും തയ്യാറാവണം - ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

സംഭവം വിവാഗദമായതോടെ മുുന്നണിയിലും വിഭാഗീയത ശക്തമായിരിക്കയാണ്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിനെ അകത്ത് തന്നെ ഭിന്നത ഉണ്ടാക്കിയേക്കാവുന്നതാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. ലീഗ് ഉയർത്തുന്ന പരാതിക്ക് ഒപ്പമല്ല കോൺഗ്രസ് എന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് നൽകുന്നത്. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് എതിരെ മുഖ്യ സഖ്യകക്ഷിയായ മുസ്ലിം ലീഗ് രംഗത്ത് എത്തി. ജനസംഖ്യ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് നിശ്ചയിച്ചാൽ ആനുകൂല്യം കുറയുമെന്നാണ് മുസ്ലിം സംഘടനകളുടെ ആശങ്ക. ഇതിനോട് ചേർന്ന് നിൽക്കുന്ന നിലപാടാണ് വെള്ളിയാഴ്ച വിഡി സതീശൻ സ്വീകരിച്ചത്. പാലൊളി സച്ചാർ കമ്മിറ്റിയുടെ അന്തഃസത്ത ഇല്ലാതായി എന്ന നിലപാടായിരുന്നു വിഡി സതീശൻ സ്വീകരിച്ചത്.

എന്നാൽ, പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ തള്ളി മുസ്ലിം ലീഗ് രംഗത്ത് എത്തി. സ്‌കോളർഷിപ്പ് പുനക്രമീകരിച്ചതോടെ കനത്ത നഷ്ടമാണ് മുസ്ലിം സമുദായത്തിന് ഉണ്ടായത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുസ്ലിം വിഭാദത്തിന് നഷ്ടമില്ലെന്നത് ശരിയല്ല. സംസ്ഥാന സർക്കാറിന്റെ തീരുമാനത്തോടെ സച്ചാർ കമ്മിറ്റി മുന്നോട്ട് വച്ച ആശയം തന്നെ ഇല്ലാതായി. രണ്ടാമത് 80: 20 തെറ്റായ നയമാണ്. 100 ശതമാനം മുസ്ലിം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്നതാണ് വിഭജിച്ച് നൽകിയത്. മുസ്ലിം സമുദയത്തിന്റെത് ന്യൂന പക്ഷത്തിന്റെതായി മാറ്റിയത് തെറ്റാണ്. ഭാഗിക്കലാണ് കോടതിയിൽ തിരിച്ചടി നേരിട്ടത് പോവും. നഷ്ടമില്ലെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടുണ്ടെങ്കിൽ ആ വാദം തെറ്റാണ്. യുഎഡിഎഫ് പറഞ്ഞതാണ് സർക്കാർ നടത്തിയത് എന്നതും ശരിയല്ലെന്നും ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ വീണ്ടും നിലപാട് തിരുത്തി വിഡി സതീശൻ രംഗത്ത് എത്തി. ലീഗ് പ്രതികരണം ഞാൻ പറഞ്ഞത് മനസിലാക്കാതെയെന്നായിരുന്നു സതീശന്റെ തിരുത്ത്. മുസ്ലിം സമുദായത്തിന് നഷ്ടം തന്നെ. മുസ്ലിം സമുദായത്തിന് മാത്രമായി ഉണ്ടായിരുന്ന ഒരു പദ്ധതി നഷ്ടമായെന്നും അദ്ദേഹം ഒന്നര മണിക്കൂറിന് ശേഷം തിരുത്തി ചൂണ്ടിക്കാട്ടി.