ന്യൂഡൽഹി:ലോകത്തെ നമ്പർ വൺ നേതവായി ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടു.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയും പിന്നിലാക്കിയാണ് മോദി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അമേരിക്കൻ ഡേറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൽറ്റ് ലോകരാജ്യങ്ങളിൽ നടത്തിയ സർവേയിലാണ് ജനപ്രീതിയിൽ നരേന്ദ്ര മോദി മുന്നിലാണെന്ന് വ്യക്തമായത്.

കോവിഡ് രണ്ടാം തരംഗത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വർദ്ധിച്ചെന്നാണ് അന്താരാഷ്ട്ര സർവേയിൽ പറയുന്നത്.അമേരിക്ക, റഷ്യ,ഓസ്‌ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ ജനപ്രീതിയിൽ മോദിയേക്കാൾ പിന്നിലാണെന്നും സർവേ വ്യക്തമാക്കുന്നു. മോദിയുടെ ആഗോള സ്വാധീനം 66 ശതമാനമാണെന്നും സർവ്വെ പറയുന്നു.

നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ 66 ശതമാനം പേർ സംതൃപ്തി പ്രകടിപ്പിച്ചപ്പോൾ 65 ശതമാനം റേറ്റിംഗുമായി ഇറ്റാലിയൻ പ്രധാനമന്ത്രിയാണ് രണ്ടാം സ്ഥാനത്ത്. മെക്സിക്കൻ പ്രസിഡന്റ് ലോപസ് ഒബ്രഡോർ 63 ശതമാനം പിന്തുണ നേടി മൂന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ആണ് 54 ശതമാനം പിന്തുണ നേടി നാലാം സ്ഥാനത്ത്. ഏഞ്ചല മെർക്കൽ അഞ്ചാം സ്ഥാനത്തും ബൈഡൻ ആറാം സ്ഥാനത്തുമാണ്.

അമേരിക്കയിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമാണ് മോണിങ് കൺസൽട്ട്. മോണിങ് കൺസൾട്ട് ഓരോ ആഴ്ചയിലുമായി സർവ്വെ നടത്തുകയും ഫലം പുറത്തുവിടുകയും ചെയ്യുന്നുണ്ട്. 13 രാജ്യങ്ങളിലെ നേതാക്കളുടെ ജനപ്രീതിയാണ് സർവ്വെ പരിശോധിക്കുക. ഈ ആഴ്ചയിലെ സർവ്വെയിൽ 13 രാജ്യങ്ങളിലെ തലവന്മാരെയും മോദി പിന്നിലാക്കി.

നേതാക്കൾ റേറ്റിങ് അനുസരിച്ച്...

ഇറ്റാലിയുടെ പ്രധാനമന്ത്രി, മാരിയോ ഗ്രാഘി - 65%

മെക്‌സിക്കൻ പ്രസിഡന്റ് ആൻട്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ - 63%

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ - 54%

ജെർമൻ ചാൻസലർ ആംഗല മെർക്കൽ - 53%

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ - 53%

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ - 48%

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ - 44%

ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൻ ജോ ഇൻ - 37%

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് - 36%

ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൾസനാരോ - 35%

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ - 35%

ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ - 29%