ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70ാം പിറന്നാൾ 'സേവാ സപ്താഹ് വാരാചരണം' ആയി ആഘോഷിക്കാൻ ബിജെപി. സെപ്റ്റംബർ 17 ആണ് പിറന്നാൾ എങ്കിലും 14നു തുടങ്ങി 20 വരെ നീളുന്ന പരിപാടികൾക്കു രൂപം നൽകാൻ നിർദ്ദേശിച്ച് പാർട്ടി സംസ്ഥാന ഘടകങ്ങൾക്കു കത്തയച്ചു.

ഓരോ ജില്ലയിലെയും 70 അംഗപരിമിതർക്കു കൃത്രിമ കാൽ അടക്കം സഹായ വിതരണം, ആശുപത്രികളിലും നിർധന കോളനികളിലും പഴവർഗങ്ങളുടെ വിതരണം തുടങ്ങിയ പരിപാടികൾക്കുള്ള നിർദ്ദേശങ്ങൾ കത്തിലുണ്ട്. 70 രക്തദാന ക്യാംപുകൾ അടക്കം യുവ മോർച്ചയും വിവിധ പരിപാടികളുടെ ആസൂത്രണം തുടങ്ങി.