ബെംഗളൂരു: സൂപ്പർഹിറ്റായ യഷിന്റെ കെജിഎഫ് രണ്ടുഭാഗങ്ങളും വേഷമിട്ട കന്നഡ സിനിമ താരം മോഹൻ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് മരണം. കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. കരിയറിലാകെ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണു പഠിച്ചതും സ്ഥിര താമസവും. സംസ്‌കാര ചടങ്ങുകൾ ഇന്നു നടക്കും.

കെജിഎഫിലെ നായകന്റെ ബിൽഡപ്പിന് മോഹൻ ജുനേജയുടെ കഥാപാത്രത്തിന്റെ പ്രകടനം വലിയ പിന്തുണയാണ് നൽകിയിരുന്നത്. സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ ഈ രംഗങ്ങൾ ഏറെ പ്രചരിക്കപ്പെട്ടിരുന്നു.