തിരുവനന്തപുരം: അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ സ്‌പെഷ്യലാണ്. സുഹൃത്തുക്കൾക്കായി പാചകം ചെയ്യുന്ന കാര്യത്തിൽ ലാലേട്ടന് വലിയ താൽപ്പര്യമാണെന്നാണ് അടുപ്പക്കാർ പറയുന്നത്. വിജയിക്ക് വേണ്ടി ദോശ ചുട്ട ലാലേട്ടന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.

അടുത്തിടെ ദുബായ് സന്ദർശന വേളയിൽ പാചക പരീക്ഷണം നടത്തുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വീഡിയോയും വൈറലാകുന്നു. മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് വീഡിയോ ഇൻസ്‌റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

മീൻ പൊരിക്കാനുള്ള ശ്രമത്തിലാണ് മോഹൻലാൽ. പശ്ചാത്തലത്തിൽ ജസ്റ്റിൻ ബീബറിന്റെ 'ഇന്റെൻഷൻസ്' എന്ന ഗാനവും കേൾക്കാം. 'ചൂടാണ്, കൈപൊള്ളും', എന്ന കുറിപ്പോടെയാണ് സമീർ ഹംസയുടെ പോസ്റ്റ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്റെ 'ആറാട്ട്' എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇനി അഭിനയിക്കുക. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)