തിരുവനന്തപുരം: മോഹൻലാൽ സഹോദരനാണെന്നാണ് പ്രിഥ്വിരാജ് എപ്പോഴും പറയാറുള്ളത്. സിനിമയ്ക്കു വേണ്ടിയും മറ്റും ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കാറൊക്കെയുണ്ട്. ഇപ്പോൾ മോഹൻലാലിൽ നിന്നു ലഭിച്ച സ്‌പെഷ്യൽ ഗിഫ്റ്റിനെക്കുറിച്ച് പറയുകയാണ് പൃഥ്വിരാജ്.

ലൂസിഫർ സിനിമയിലെ അബ്രാം ഖുറേഷിയുടെ സ്‌റ്റൈലൻ കണ്ണടയാണ് പൃഥ്വിരാജിന് സൂപ്പർതാരം സമ്മാനിച്ചത്. സോഷ്യൽ മീഡിയയിലൂടെ പൃഥ്വി തന്നെയാണ് സന്തോഷം പങ്കുവെച്ചത്.

 
 
 
View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi)

ഖുറേഷി അബ്രാം നിങ്ങൾക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോൾ, താങ്ക്യൂ ചേട്ടാ എന്ന അടിക്കുറിപ്പിലാണ് കണ്ണടയുടെ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. കൂടുതൽ പേർക്കും കണ്ണടയുടെ വിലയാണ് അറിയേണ്ടത്. ഒരു ലക്ഷത്തിന് മുകളിലാണ് കണ്ണടയുടെ വില എന്നു പറയുന്നവരുമുണ്ട്