കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രം ഉടനുണ്ടാകുമെന്ന് സംവിധായകൻ വിനയൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന്റെ ലൊക്കേഷൻ വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവച്ചതിനു പിന്നാലെ മോഹൽലാൽ ചിത്രത്തെക്കുറിച്ച് കമന്റ് ബോക്‌സിൽ ചോദ്യം ഉയരുകയായിരുന്നു. ഇതിനു മറുപടി നൽകിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മോഹൻലാലിനെ നായകനാക്കി 2020ൽ ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചെയ്യുന്ന കാര്യം വിനയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് പൂർത്തിയായതിനു ശേഷമാകും അദ്ദേഹത്തോടൊപ്പമുള്ള ചിത്രമെന്നും വിനയൻ വ്യക്തമാക്കിയിരുന്നു.നിലവിൽ ബറോസിന്റെ ചിത്രീകരണത്തിലാണ് മോഹൻലാൽ. സംവിധാനത്തോടൊപ്പം ചിത്രത്തിലെ നായക കഥാപാത്രമായി വേഷമിടുന്നതും അദ്ദേഹം തന്നെയാണ്.

ബറോസ് പൂർത്തിയായാൽ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന സ്പോർട്‌സ് മുവീയിലാകും ലാൽ അഭിനയിക്കുക.