തിരുവനന്തപുരം: എംബുരാന്റെ വരവിന് മുന്നെ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് രാമോജി ഫിലീംസിറ്റിയിൽ തുടങ്ങി.എന്നാൽ ചിത്രത്തിൽ ഏത് ഗെറ്റപ്പിലാവും മോഹൻലാൽ എത്തുക എന്ന ആകാംഷയിലാണ് പ്രേക്ഷകർ. ഈ ആകാംഷ വർധിപ്പിച്ച് മോഹൻലാലിന്റെ പുതിയ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്.സുഹൃത്ത് സമിർ ഹംസയാണ് ചിത്രം പുറത്തുവിട്ടത്. എന്നാൽ ഇത് ബ്രോ ഡാഡിയിലെതു തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

എങ്കിലും ചിത്രം പുറത്ത് വന്നതോടെ നിരവധി പേരാണ് കമന്റുമായി രംഗത്ത് വന്നത്.ഇത് ബ്രോയാണോ ഡാഡിയാണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോൾ എല്ലാവരും.കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ആശീർവാദ് നിർമ്മിക്കുന്ന ചിത്രം ഹൈദരബാദിലേക്ക് പോയത്.ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടെങ്കിലും ഏവരും കാത്തിരിക്കുന്നത് മോഹൻലാലിന്റെ കഥാപാത്രത്തെയാണ്.

പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.