പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പൂവരണി കണ്ണമ്പുഴയിൽ വീട്ടിൽ ടോമിയെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ കയറിപ്പിടിക്കുകയും രക്ഷിക്കാൻ വന്ന അച്ഛനെ കോടാലികൊണ്ട് വെട്ടിയും ബഹളംവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതിയെ പാലാ എസ്.എച്ച്.ഒ കെ.പി. ടോംസന്റെ നേതൃത്വത്തിലെ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്.