ന്യൂയോർക്ക്:ലോകത്തിന്റെ ഭാവി മെറ്റാവേഴ്സിലാണെന്നു പ്രവചിച്ച ഫേസ്‌ബുക്ക ശതകോടീശ്വരനിത് നഷ്ടങ്ങളുടെ കാലമാണ്.ഫേസ്‌ബുക്കിനെ മെറ്റാവേഴ്‌സായി നാമകരണം ചെയ്തത് മുതൽ നഷ്ടങ്ങളുടെ കണക്കാണ് സുക്കർബർഗിനുള്ളത്.മെറ്റാവേഴ്‌സായി മാറിയതിന് പിന്നാലെ ഈ വർഷം വിപണി മൂല്യത്തിൽ ഏകദേശം 650 ബില്യൺ ഡോളറാണ് ഫേസ്‌ബുക്കിന്റെ നഷ്ടമായി രേഖപ്പെടുത്തിയിരിക്കുന്നത്. നഷ്ടം കണക്കിലെടുത്ത് 17,000 ജോലികളും അതിന് അനുസൃതമായി തൊഴിലാളികളുടെ 20 ശതമാനവും വെട്ടിക്കുറയ്ക്കാൻ ഫേസ്‌ബുക്ക് ശതകോടീശ്വരനോട് നിർദ്ദേശിച്ചിരിക്കുകയാണ് മെറ്റാവേഴ്‌സ്.

650 ബില്യൺ ഡോളർ നഷ്ടമെന്ന കണക്ക് പുറത്തുവന്നതിന് ശേഷം രണ്ട് ദിവസം മുമ്പാണ് ലാഭം തിരിച്ചുപിടിക്കാനുള്ള നിർദ്ദേശങ്ങൾ സുക്കർബർഗിന് മെറ്റാവേഴ്‌സ് കൈമാറിയിരിക്കുന്നത്.പ്രധാനമായ മൂന്ന് നിർദ്ദേശങ്ങളടങ്ങിയതാണ് മെറ്റായുടെ ട്രബിൾ ഷൂട്ടിങ് തന്ത്രങ്ങൾ.17000 തൊഴിലുകൾ വെട്ടിച്ചുരുക്കുന്നതോടെ പ്രതിവർഷം 5 മുതൽ 25 ബല്യൺ ഡോളർ വരെ നഷ്ടം നികത്താം എന്നതാണ് ഇതിലെ പ്രധാന നിർദ്ദേശം.നഷ്ടത്തിലായ ഫേസ്‌ബുക്കിന് ബിസിനസ്സ് സമൂഹത്തിനിടയിലും നിക്ഷേപകർക്കിടയിലും സ്വീകാര്യത തിരിച്ചുപിടിക്കാൻ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും മെറ്റാ സുക്കർബർഗിന് മുന്നിൽ വെക്കുന്നുണ്ട്.

തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ട് ഓഗ്മെന്റ് റിയാലി്റ്റി അടക്കമുള്ള ഡിജിറ്റൽ സാങ്കിതത്വങ്ങളിലൂടെ കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തുകയും അതിലൂടെ ചെലവ് നിയന്ത്രിക്കാനും മെറ്റാ നിർദ്ദേശിക്കുന്നു.കഴിഞ്ഞ ജൂണിൽ 30 ശതമാനം എഞ്ചിനീയർമാരുടെ നിയമനവും നഷ്ടം മൂലം ഫേസ്‌ബുക്ക് വേണ്ടെന്നു വെച്ചിരുന്നു.കൂടാതെ ഒക്ടോബറിൽ ന്യൂയോർക്കിലെ ഓഫീസിന്റെ പ്രവർത്തനവും നിർത്തിവെച്ചിരുന്നു.നിലവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുക വഴി 2023 ൽ സ്ഥിരതയാർന്ന സാമ്പത്തിക പുരോഗതിയാണ് മെറ്റാ ലക്ഷ്യമിടുന്നത്.

അതേ സമയം ഫേസ്‌ബുക്കിന്റെ ഇന്നത്തെ മോശം അവസ്ഥക്ക് കാരണം മെറ്റാവേഴ്സ് ആണെന്നാണ് റിപ്പോർട്ടുകൾ.മെറ്റാവേഴ്‌സിലേക്ക് കടക്കാനുള്ള തീരുമാനമാണ് സുക്കർബർഗിന്റെ തിരിച്ചടിക്കുള്ള കാരണമെന്നാണ് വിലയിരുത്തൽ.ഈ വർഷം ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം ഏറ്റവും കൂടുതൽ നഷ്ടം വരിച്ചിരിക്കുന്നതു സുക്കർബർഗാണ്.ഏകദേശം 7,100 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ നഷ്ടം.ഇന്ത്യൻ രൂപയിൽ ഏകദേശം 5.65 ലക്ഷം കോടി.ഇതോടെ മെറ്റാ സിഇഒ ലോക ശതകോടീശ്വര പട്ടികയിൽ 20-ാം സ്ഥാനത്തേയ്ക്കു തഴയപ്പെട്ടു.2021 സെപ്റ്റംബറിൽ ഫേസ്‌ബുക്ക് ഓഹരികൾ 382 ഡോളറിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ സമ്പത്ത് 142 ബില്യൺ ഡോളറായിരുന്നു.എന്നാൽ ഇന്നത് 106 ബില്യൺ ഡോളറാണ്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുക്കർബർഗ് തന്റെ സാമ്രാജ്യത്തിന്റെ പേര് ഫേസ്‌ബുക്ക് എന്നതിൽ നിന്ന് മെറ്റ എന്നു മാറ്റിയത്. അതിനുശേഷം പ്രതിമാസ ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ലെന്നും ഇത് തങ്ങളുടെ ഓഹരികളുടെ വിലയിൽ വൻ ഇടിവുണ്ടാക്കുകയും, സിഇഒയുടെ ആസ്തിയിൽ 31 ബില്യൺ ഡോളർ കുറയുകയും ചെയ്തുവെന്ന് ഫെബ്രുവരിയിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു.

തിരിച്ചടികളെ തുടർന്നു കമ്പനിയുടെ പരസ്യ വരുമാനവും കുറഞ്ഞു.നിലവിൽ ഫേസ്‌ബുക്കിന് വെല്ലുവിളി ഉയർത്തുന്നത് എതിരാളികളായ ടിക്ടോക്ക് ആണെന്നും, അവിടെനിന്ന് ഉപയോക്താക്കളെ തിരിച്ചു കൊണ്ടുവരികയെന്നതാണ് കമ്പനിക്കു മുന്നിലുള്ള വെല്ലുവിളിയെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.