തിരുവനന്തപുരം: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെതിരായ അന്വേഷണം ഊർജ്ജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവായത്.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേൽനോട്ടം വഹിക്കും.

വിജിലൻസ് ഉദ്യോഗസ്ഥരും ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എറണാകുളം എസ് പി എം ജെ സോജൻ, കോഴിക്കോട് വിജിലൻസ് എസ് പി പി സി സജീവൻ, ഗുരുവായൂർ ഡിവൈ എസ് പി കെ ജി സുരേഷ്, പത്തനംതിട്ട സി - ബ്രാഞ്ച് ഡിവൈഎസ്‌പി ജെ ഉമേഷ് കുമാർ, മുളന്തുരുത്തി ഇൻസ്‌പെക്ടർ പി എസ് ഷിജു, വടക്കേക്കര ഇൻസ്‌പെക്ടർ എം കെ മുരളി, എളമക്കര സബ് ഇൻസ്‌പെക്ടർ രാമു, തൊടുപുഴ സബ് ഇൻസ്‌പെക്ടർ ബൈജു പി ബാബു എന്നിവരാണ് സംഘത്തിലുള്ളത്.