തൃശ്ശൂർ: ഡിസംബർ ഒന്നുമുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ ഇളവുകൾ. ദിനംപ്രതി 4,000 പേരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കും. 100 വിവാഹങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. അതേസമയം ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി തല സമിതി യോഗത്തിൽ ധാരണയായി. എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. പ്രതിദിനം 1000 പേരെയാണ് ഇപ്പോൾ അനുവദിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുതന്നെ ഇത് വർധിപ്പിക്കാനാണ് ശുപാർശ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം കൂടി തേടിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.