അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,234 പേർക്ക്. അതേസമയം 1,516 പേർ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളാണ് രാജ്യത്ത് കേവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,35,141 പേർക്ക് യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 132,024 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 497 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,620 കോവിഡ് രോഗികൾ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 71,466 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.33 കോടിയിലധികം കോവിഡ് പരിശോധനകൾ യുഎഇയിൽ നടത്തിയിട്ടുണ്ട്.