പരിയാരം: പിതാവ് മുറിച്ച കവുങ്ങ് ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ ഒൻപത് വയസ്സുകാരൻ മരിച്ചു. പാണപ്പുഴ ആലക്കാട് വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസറുടെയും ജുബൈരിയയുടെയും മകൻ പി.എം.മുഹമ്മദ് ജുബൈറാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. വീടിന് മുന്നിൽ അപകടകരമായ വിധത്തിൽ നിൽക്കുന്ന കവുങ്ങ് നാസർ മുറിച്ചപ്പോൾ വീടിനുനേരേ വീണു. ഇതുകണ്ട് ജുബൈർ ഓടിമാറാൻ ശ്രമിക്കുന്നിനിടെ ശരീരത്തിൽ പതിച്ച് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു. സഹോദരങ്ങൾ: നാജ, മുഹമ്മദ് നജീഹ്. ഏര്യം വിദ്യാമിത്രം യു.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജുബൈർ.