ലണ്ടൻ: യുകെയിലെ സാലിസ്‌ബറിയിലെ ആദ്യകാല മലയാളിയും സാലിസ്‌ബറി മലയാളി സമൂഹത്തിലെ സജീവ പ്രവർത്തകയുമായ ബീന വിന്നി (54) ഇന്നലെ രാത്രിയിൽ സാലിസ്‌ബറി ജനറൽ ഹോസ്പിറ്റലിൽ വച്ച് നിര്യാതയായി.

ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ അസുഖം മൂർച്ഛിക്കുകയും ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് ഹോസ്പിറ്റലിൽ വച്ച് മരണം സംഭവിക്കുകയും ചെയ്തു. സാലിസ്‌ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സൗത്താംപ്ടൺ റീജിയണിലെ സാലിസ്‌ബറി സെന്റ് തോമസ് മിഷൻ അംഗവും കൂടിയാണ്.

സാലിസ്‌ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പർ, പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബീന ചേച്ചി സാലിസ്‌ബറിയിലെ മതധ്യാപക കൂടിയായിരുന്നു.

റോസ്‌മോൾ വിന്നി, റിച്ചാർഡ് വിന്നി എന്നിവർ മക്കളും വിന്നി ജോൺ ഭർത്താവുമാണ്. സംസ്‌കാര ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.