മോസ്‌കോ: റഷ്യയിലെ സ്‌കൂളിലുണ്ടായ വെടിവയ്പിൽ എട്ടുവിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും കൊല്ലപ്പെട്ടു. പത്തിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. റഷ്യയിലെ കസാനിലാണ് സംഭവം.

തോക്കുധാരികളായ രണ്ട് കൗമാരക്കാരാണ് ആക്രമണത്തിന് പിന്നിൽ. ഇതിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.