ന്യൂയോർക്ക്: 3300 കോടി മുടക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാങ്ങിയ പെയിന്റിങ് ഒരു തട്ടിപ്പായിരുന്നെന്ന് റിപ്പോർട്ട്. ഡാവിഞ്ചിയുടേതെന്ന് കരുതി വാങ്ങിയ സാൽവതർ മുണ്ടി എന്ന പെയിന്റിങ് ഡാവിഞ്ചിയുടെത് അല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ഇതോടെ ഒരു മ്യൂസിയം വിറ്റഴിച്ചതിൽവെച്ച് ഏറ്റവും ചിലവേറിയ പെയിന്റിംഗിനെ തരംതാഴ്‌ത്തി.

ഈ പെയിന്റിങ് ഡാവിഞ്ചിയുടേത് അല്ലെന്നും അദ്ദേഹം ഈ പെയിന്റിങിന് മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്തതെന്നും പറയപ്പെടുന്നു. ഇതോടെ ലോകത്ത് ഏറ്റവും കൂടിയ മൂല്യത്തിൽ വിറ്റ പെയിന്റിങിന്റെ വില കുത്തനെ കുറച്ചിരിക്കുകയാണ് മ്യൂസയം. ഇതോടെ പെയിന്റിങ് വാങ്ങിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

'സാൽവതോർ മുണ്ടി' 2017ൽ നടന്ന ലേലത്തിലാണ് മ്യൂസിയത്തിൽ നിന്നും മുഹമ്മദ് ബിൻ സൽമാൻ സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം പ്രാഡോ മ്യൂസിയം പെയിന്റിംഗിനെ തരംതാഴ്‌ത്തുകയും ഡാവിഞ്ചി ഈ ചിത്രത്തിന് മേൽ നോട്ടം വഹിക്കുകയും ആശയങ്ങൾ പകർന്നു നൽകുകയും മാത്രമാണ് ചെയ്തതെന്ന് പറയുന്നു. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലുള്ള മ്യൂസിയം ഈ പെയിന്റിംഗിനെ തരംതാഴ്‌ത്തിയതോടെ പെയിന്റംഗിന്റെ വിലയിൽ വൻ ഇടിവുണ്ടായി. ഇതോടെ മുഹമ്മദ് ബിൻ സൽമാന് കോടികളുടെ നഷ്ടം ഉണ്ടാവുകയും ചെയ്തു.

2005ൽ 1175 ഡോളറിന് ന്യൂയോർക്കിലെ ഒരു ആർട്ട് ഡീലറിൽ നിന്നും അമേരിക്ക സ്വന്തമാക്കിയതാണ് ഈ പെയിന്റിംങ്. ബ്രിട്ടീഷ് വിദഗ്ദരാണ് ഈ പെയിന്റിങ് ഡാവിഞ്ചിയുടേതാണെന്ന് പറഞ്ഞത്. പിന്നീട് ഇത് 2011ൽ ലണ്ടനിലെ നാഷണൽ ഗാലറിയിലേക്ക് മാറ്റി. ഇവിടെ നിന്നും രണ്ട് വർഷങ്ങൾക്ക് ശേഷം 127.5 മില്ല്യൺ ഡോളറിന് ഒരു റഷ്യൻ കോടീശ്വരൻ ഇത് സ്വന്തമാക്കി. പിന്നീട് ഇത് പ്രാഡോ മ്യൂസിയത്തിൽ എത്തുകയും ആയിരുന്നു.