ന്യൂഡൽഹി: സെൽഫി എടുക്കുന്നതിനിടെ അമ്മയും മകനും പുഴയിൽ വീണ് മരിച്ചു. ചൊവ്വാഴ്ച രാവിലെ മണാലിക്കടുത്തായിരുന്നു അപകടം.

ഡൽഹിയിൽ നിന്നും മണാലിയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഭാംഗ് നദീതിരത്തേക്ക് ഫോട്ടോസ് എടുക്കാനായി പോയപ്പോൾ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. അമ്മയും മകനും വീഴുന്നത് കണ്ട ഹോട്ടൽ ജീവനക്കാരൻ പുഴയിലേക്ക് എടുത്ത് ചാടിയെങ്കിലും രക്ഷിക്കാനായില്ല. പുഴയിലേക്ക് ചാടിയതിനെ തുടർന്ന് ഇയാൾക്കും പരിക്കേറ്റു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് രക്ഷാപ്രവർത്തനം തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ മണാലിയിലെ ആശുപത്രിയിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു