കൊല്ലം: മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ അമ്മ ദിവ്യ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. അതേസമയം, ദിവ്യ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.