മുംബൈ: നഗരത്തിൽ ബോംബ് ഭീഷണി ഉയർത്തിയ അജ്ഞാതനെ പൊലീസ് കണ്ടെത്തി. ദുബായിൽ താമസിക്കുന്നയാളാണ് ബാന്ദ്രാ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ ഭീഷണി മുഴക്കിയതെന്നാണ് കണ്ടെത്തൽ.

മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഇയാളെന്ന് മുംബൈ റെയിൽവേ പൊലീസ് കമ്മീഷണർ ഖ്വായിസർ ഖാലിദ് വ്യക്തമാക്കി. ഇതിന് മുൻപ് ഇയാൾ ഗുജറാത്തിലെ ഗാന്ധിധാമിലേക്കും സമാന രീതിയിൽ ബോംബ് ഭീഷണി ഉയർത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.