മറയൂർ: മൂന്നാറിൽ തുടർച്ചയായി മണ്ണിടിച്ചിൽ. വാഹന യാത്രക്കാർ ഭീതിയിൽ .മൂന്നാർ - മറയൂർ റോഡിൽ മൂന്നാർ എഞ്ചിനിയറിങ് കോളേജ് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് രാവിലെ 10 മണിയോടെ ആദ്യത്തെ മണ്ണിടിച്ചിൽ . 11.30 തോടെ ഇവിടെ മണ്ണ് നീക്കി, ഗതാഗത സൗകര്യം ഒരുക്കിയതോടെ സമീപത്ത് വീണ്ടും മണ്ണിടിഞ്ഞു. പൊലീസ് സ്റ്റേഷന് സമീപമാണ് രണ്ടാമത്തെ മണ്ണിടിച്ചിൽ.

ഇനിയും ഈ ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽകുന്നതായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഒരു വർഷം മുമ്പ് കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം മണ്ണിടിച്ചിലിനൊപ്പം നിലം പതിച്ച് നശിച്ചിരുന്നു. തമിഴ് നാട്ടിലേയ്ക്കുള്ള പ്രധാന പാതയായതിനാൽ ഇതു വഴി ഒട്ടുമിക്ക സമയങ്ങളിലും വാഹനത്തിരക്കുണ്ട്. ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേയ്ക്കുള്ള സഞ്ചാരികളും ഈ പാത വഴിയാണ് എത്തുന്നത്.